CinemaGeneralIndian CinemaKollywoodLatest News

ഇടവേളയ്ക്ക് ശേഷം ‘എകെ 61’ന്റെ പുതിയ ഷെഡ്യൂള്‍ തുടങ്ങുന്നു

തെന്നിന്ത്യൻ സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രമാണ് ‘എകെ 61’. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാർത്തകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ, ഇടവേളയ്ക്ക് ശേഷം സിനിമയുടെ പുതിയ ഷെഡ്യൂള്‍ പുനരാരംഭിക്കുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. വിശാഖപട്ടണത്ത് ആരംഭിക്കുന്ന പുതിയ ഷെഡ്യൂളിൽ അജിത്തും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

Also Read: ചടുലമായ നീക്കങ്ങളും സസ്പെൻസും: സിദ്ധാർത്ഥ് ഭരതന്റെ ‘ചതുരം’ ടീസർ എത്തി

മഞ്‍ജു വാര്യരാണ് ചിത്രത്തിലെ നായിക. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘വലിമൈ’ക്ക് ശേഷം അജിത്തും എച്ച് വിനോദും ബോണി കപൂറും ഒന്നിക്കുന്ന ചിത്രമാണിത്.

എച്ച് വിനോദിന്റെ ചിത്രത്തിന് ശേഷം വിഘ്നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button