BollywoodCinemaGeneralIndian CinemaLatest News

ഇത്തരം വികൃതികൾ ചെയ്യരുത്, അത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും: അക്ഷയ് കുമാർ

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട നടനാണ് അക്ഷയ് കുമാർ. എന്നാൽ, സമീപകാലത്ത് തീയേറ്ററുകളിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങളെല്ലാം തുടരെ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. ആനന്ദ് എൽ. റായിയുടെ രക്ഷാബന്ധൻ ആണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. സിനിമയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ബോയ്കോട്ട് ക്യാംപെയ്‍ൻ നടന്നിരുന്നു.

ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അക്ഷയ് കുമാർ. ഇത്തരം പ്രവർത്തികൾ എല്ലാ വ്യവസായത്തെയും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തന്നെയും ബാധിക്കുമെന്നാണ് നടൻ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: പ്രശാന്ത് നീൽ – പ്രഭാസ് കൂട്ടുകെട്ട്: സലാർ സെപ്റ്റംബറിൽ

അക്ഷയ് കുമാറിന്റെ വാക്കുകൾ:

ഇത്തരം വികൃതികൾ ചെയ്യരുത്, ഇത് നല്ലതല്ല. ബഹിഷ്‌കരണം എല്ലാ വ്യവസായത്തെയും ദോഷകരമായി ബാധിക്കും. എല്ലാവർക്കും ഇപ്പോൾ ഒരു അഭിപ്രായമുണ്ട്. ഒരു സിനിമ നിർമ്മിക്കുമ്പോൾ, അതിൽ ധാരാളം പണവും കഠിനാധ്വാനവും വേണ്ടിവരുന്നു. അത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നു. യഥാർത്ഥത്തിൽ നമ്മൾ പരോക്ഷമായി നമ്മെത്തന്നെ വേദനിപ്പിക്കുകയാണ്. ആളുകൾ ഇത് ഉടൻ തിരിച്ചറിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button