BollywoodCinemaGeneralIndian CinemaLatest News

നായകനായി ഇഷാൻ ഖട്ടർ, നായിക മൃണാള്‍ താക്കൂർ: പിപ്പയുടെ ടീസര്‍ എത്തി

ഇഷാൻ ഖട്ടറും മൃണാൽ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് പിപ്പ. രാജ് കൃഷ്‍ണ മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രിഗേഡിയര്‍ ബല്‍റാം സിംഗ് മേഫ്‍തെ 1971 ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധത്തെ കുറിച്ച് എഴുതിയ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

ഇപ്പോളിതാ, സിനിമയുടെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. നേരത്തെ ചിത്രത്തിന്റേതായി പുറത്ത് വന്ന ഫസ്റ്റ് ലുക്ക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഡിസംബര്‍ രണ്ടിന് ആണ് ചിത്രം റിലീസ് ചെയ്യുക.

Also Read: മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം: ‘നൻപകൽ നേരത്ത് മയക്കം’ പുതിയ പോസ്റ്റർ എത്തി

തിയേറ്ററിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന സീതാരാമം എന്ന ചിത്രത്തിന് ശേഷം മൃണാള്‍ താക്കൂറിന്റേതായി റിലീസ് ചെയ്യുന്ന ചിത്രമാണിത്. ഫോണ്‍ ഭൂത് ആണ് ഇഷാൻ ഖട്ടറിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. കത്രീന കൈഫ് ആണ് ചിത്രത്തിൽ നായിക. സിദ്ദാര്‍ഥ് ചതുര്‍വേദിയും പ്രധാന കഥാപാത്രമാകുന്നുണ്ട്. ഒക്ടോബര്‍ ഏഴിന് ആണ് ചിത്രം റിലീസ് ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button