CinemaGeneralIndian CinemaKollywoodLatest News

ആ പണം വേണ്ട, അനാരോഗ്യകരമായ ജീവിതശൈലി ഉപേക്ഷിച്ചു: മദ്യ കമ്പനിയുടെ പരസ്യ ഓഫർ നിരസിച്ച് ചിമ്പു

തെന്നിന്ത്യൻ നടന്മാരായ അല്ലു അർജുനിനും വിജയ് ദേവരകൊണ്ടക്കും പിന്നാലെ മദ്യ കമ്പനിയുടെ പരസ്യ ഓഫർ നിരസിച്ച് തമിഴ് നടൻ ചിമ്പു. ഒരു മൾട്ടിനാഷണൽ മദ്യ കമ്പനിയുടെ വലിയ ഓഫറാണ് താരം നിരസിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അനാരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും താരം ഉപേക്ഷിച്ചെന്നും അതിനാലാണ് മദ്യത്തിന്റെ പരസ്യത്തിൽ അഭിനയിക്കാനുള്ള ഓഫർ നിരസിച്ചതെന്നുമാണ് വിവരം.

Also Read: ‘സൗ രം​ഗ് മിൽക്കെ’: സ്വതന്ത്രദിനത്തിൽ മേ ഹൂം മൂസയിലെ ആദ്യ ​ഗാനം എത്തി

ബോളിവുഡ് താരം അക്ഷയ് കുമാർ, തെന്നിന്ത്യൻ നടന്മാരായ അല്ലു അർജുൻ, വിജയ് ദേവരകൊണ്ട എന്നിവരും കോടികളുടെ ഓഫർ നിരസിച്ചിരുന്നു. പരസ്യത്തിൽ അഭിനയിക്കാൻ 10 കോടിയാണ് അല്ലു അർജുനിന് മദ്യ കമ്പനി ഓഫർ ചെയ്തിരുന്നത്. എന്നാൽ, തന്റെ ആരാധകരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി നടൻ കോടികളുടെ ഓഫർ വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഈയിടെ ഒരു പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നും താരം പിൻമാറിയിരുന്നു.

അതേസമയം, ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ‘വെന്ത് തണിന്തത് കാട്’ എന്ന ചിത്രമാണ് ചിമ്പുവിന്റേതായി വരാനിരിക്കുന്ന സിനിമ. സിനിമയിലെ ‘മറക്കുമാ നെഞ്ചം’ എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ‘വിണ്ണൈതാണ്ടി വരുവായ’, ‘അച്ചം എൻപത് മടമയ്യടാ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന സിനിമയാണിത്.

shortlink

Related Articles

Post Your Comments


Back to top button