CinemaGeneralIndian CinemaLatest NewsMollywood

കാർത്തി അങ്ങനെ പറഞ്ഞതിൽ ഒരുപാട് സന്തോഷം, അതൊന്ന് സി.ഡിയിൽ ആക്കി തരുമോ: ടൊവിനോ

ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല തിയേറ്ററിൽ കുതിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തല്ലുമാലക്കൊപ്പം തന്നെ കേരളത്തിൽ റിലീസ് ചെയ്ത തമിഴ് സിനിമയാണ് വിരുമൻ. കാർത്തിയാണ് ചിത്രത്തിൽ നായകനായെത്തിയത്. മികച്ച പ്രൊമോഷൻ പരിപാടികളായിരുന്നു ചിത്രത്തിന് വേണ്ടി കേരളത്തിൽ നടന്നത്. കാർത്തിയും സിനിമയുടെ അണിയറ പ്രവർത്തകരും പ്രൊമോഷൻ പരിപാടികൾക്കായി കേരളത്തിൽ എത്തിയിരുന്നു.

Also Read: കാർലോസ് ആയി ജോജു: പീസിലെ ക്യാരക്റ്റർ പ്രൊമോ വീഡിയോ എത്തി

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കാർത്തി തല്ലുമാലക്കും ടൊവിനോയ്ക്കും ആശംസകൾ അറിയിച്ചിരുന്നു. മിന്നൽ മുരളിയുടെ ഹാങ്ങോവർ ഇതുവരെ മാറിയിട്ടില്ലെന്നും കാർത്തി പറഞ്ഞിരുന്നു. ഇപ്പോളിതാ, കാർത്തിയുടെ നല്ല വാക്കുകൾക്ക് നന്ദി പറയുകയാണ് ടൊവിനോ. തല്ലുമാലയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിൽ അവതാരകനാണ് കാർത്തി പറഞ്ഞ കാര്യങ്ങൾ ടൊവിനോയോട് പറഞ്ഞത്.

ഇതിന് മറുപടിയായി ടൊവിനോ പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാകുന്നത്. കാർത്തി പറഞ്ഞ കാര്യം ഒരു സി.ഡിയിൽ ആക്കി തരുമോ എന്നായിരുന്നു ടൊവിനോ ആദ്യം അവതാരകനോട് ചോദിച്ചത്. കാർത്തിക്കും വിരുമൻ എന്ന ചിത്രത്തിനും ടൊവിനോ ആശംസകൾ അറിയിക്കുകയും ചെയ്തു.

‘കാർത്തി അങ്ങനെ പറഞ്ഞതിൽ ഒരുപാട് സന്തോഷം. പരുത്തിവീരൻ കണ്ടപ്പോൾ മുതൽ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ട നടനാണ് അദ്ദേഹം. ആ ചിത്രം മാത്രം മതിയല്ലോ കാർത്തി എന്ന നടനെ എന്നും ഓർത്തിരിക്കാൻ. കാർത്തിയുടെ വിരുമനും എല്ലാവിധ ആശംസകളും നേരുന്നു’, ടൊവിനോ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button