CinemaLatest NewsNew ReleaseNEWS

വിജയ് ദേവരക്കൊണ്ടയുടെ ‘ലൈഗര്‍’ റിലീസിനൊരുങ്ങുന്നു

വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൈഗര്‍’. ചിത്രം റിലീസിനൊരുങ്ങുന്നു. ഓ​ഗസ്റ്റ് 25ന് ലൈഗര്‍ തിയേറ്ററുകളിലെത്തും. പുരി ജഗന്നാഥാണ് സിനിമയുടെ സംവിധായകൻ. തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ലൈഗറിന്റെ അപ്‌ഡേറ്റുകള്‍ രമ്യ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

വിജയ് ദേവെരകൊണ്ടയുടെ കഥാപാത്രം ലാസ് വെഗാസിലെ ‘മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്’ (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ദൃശ്യങ്ങള്‍ നേരത്തെ രമ്യ കൃഷ്ണൻ പുറത്തുവിട്ടിരുന്നു. യുഎസിലായിരുന്നു ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. നേരത്തെ, ചിത്രത്തിന്റെ ട്രെയിലറും, ഗാനങ്ങളും ശ്രദ്ധനേടിയിരുന്നു.

Read Also:- ഇന്ദുഗോപനായി ഷെയിന്‍ നിഗം: ‘ബർമുഡ’ ട്രെയ്‍ലർ പുറത്തെത്തി

മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട വേഷമിടുന്നത്. ബോളിവുഡ് താരം അനന്യ പാണ്ഡെ ആദ്യമായി തെലുങ്കിലേക്കെത്തുന്നെന്ന പ്രത്യേകതയും ലൈഗറിനുണ്ട്. വിജയ് ദേവരക്കൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് വഴിയൊരുക്കി തെലുങ്കിനൊപ്പം ഹിന്ദിയിലും ലൈഗർ പുറത്തിറങ്ങും. കൂടാതെ, തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button