CinemaGeneralIndian CinemaLatest NewsMollywood

സിനിമ – സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

സിനിമ – സീരിയൽ നടൻ നെടുമ്പ്രം ഗോപി തിരുവല്ലയിൽ അന്തരിച്ചു. 85 വയസായിരുന്നു. ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛനായി ​ഗോപി അഭിനയിച്ചിരുന്നു. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ, കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Also Read: 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ: കുഞ്ചാക്കോ ബോബന്റെ ‘ഒറ്റ്’ റിലീസിനൊരുങ്ങുന്നു

നടന് അനുശോചനം അറിയിച്ചു കൊണ്ട് സിനിമ താരങ്ങൾ ഉൾപ്പടെയുള്ളവർ രംഗത്തെത്തുന്നുണ്ട്. ‘മകൾക്ക്, ദൈവനാമത്തിൽ, പകർന്നാട്ടം, അത്ഭുതം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച എന്റെ പ്രിയപ്പെട്ട നടൻ, നെടുമ്പ്രം ഗോപി ചേട്ടന് വിട’, എന്നാണ് സംവിധായകൻ ജയരാജ് അനുശോചനം അറിയിച്ചു കൊണ്ട് സമൂഹ മാധ്യമത്തിൽ കുറിച്ചത്.

കമലമ്മ ആണ് നെടുമ്പ്രം ഗോപിയുടെ ഭാ​ര്യ. സുനിൽ ജി നാഥ്, സുനിത, സുബിത എന്നിവർ മക്കളാണ്.

shortlink

Related Articles

Post Your Comments


Back to top button