CinemaComing SoonLatest NewsNEWS

മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും: ടൈറ്റിൽ പോസ്റ്റർ നാളെ പുറത്തുവിടും

മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ വമ്പൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ പുറത്തുവിടുമെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഉദയകൃഷ്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

ഉദയകൃഷ്ണ രചിച്ച് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആർ ഡി ഇല്യൂമിനേഷൻസിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും നാളെ വൈകുന്നേരം 6 മണിക്ക് പുറത്തുവിടും എന്നാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. പ്രമാണി എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

Read Also:- സിനിമ – സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുക. ചിത്രത്തിന്‍റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ആറാട്ടിനുശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. വിനയ് റായ് ആണ് ചിത്രത്തിലെ പ്രതിനായകന വേഷം കൈകാര്യം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button