CinemaGeneralIndian CinemaKollywoodLatest News

‘നമ്മ കൊടി, സ്പെയിൻ എങ്ങും‘: സ്‌പെയിനിൽ ഇന്ത്യൻ പതാകയുമായി നയൻതാരയും വിഘ്നേഷും

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ സ്പെയിനിൽ ത്രിവർണ പതാക ഉയർത്തി സംവിധായകൻ വിഘ്നേഷ് ശിവനും നടി നയൻതാരയും. വിഘ്നേഷ് തന്നെയാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. ‘നമ്മ കൊടി, സ്പെയിൻ എങ്ങും‘ എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം തന്നെ ഒരു വീഡിയോയും താരദമ്പതികൾ പങ്കുവച്ചിട്ടുണ്ട്.

Also Read: ജോൺ അബ്രഹാം അവതരിപ്പിക്കുന്ന മലയാള ചിത്രം ‘മൈക്ക്’: റിലീസ് പ്രഖ്യാപിച്ചു

ത്രിവർണ്ണ പതാക ഉയർത്തിപ്പിടിച്ച് ബാർസിലോണയിലൂടെ നടക്കുന്ന ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഏത് രാജ്യത്ത് പോയാലും ദേശസ്നേഹം എന്നും ഉയർത്തിപ്പിടിക്കണമെന്ന സന്ദേശമാണ് വിഘ്‌നേഷും നയൻതാരയും നൽകുന്നത്.

‘എല്ലാ സഹോദരീ സഹോദരന്മാർക്കും സ്വാതന്ത്ര്യദിനാശംസകൾ. അത്യന്തം അഭിമാനത്തോടെയും സന്തോഷത്തോടെയും നമുക്ക് ഈ ദിനം ആഘോഷിക്കാം. ഇന്ത്യക്കാരനായി ജനിച്ചത് ഭാ​ഗ്യമായി തോന്നുന്നു. ലോകത്തെ ഏറ്റവും സ്വതന്ത്രവും സുരക്ഷിതവും ജനാധിപത്യപരവും സന്തോഷകരവുമായ രാജ്യമാണ് നമ്മുടേത് ‘, വീഡിയോയ്ക്കൊപ്പം വി​ഘ്നേഷ് സമൂഹ മാധ്യമത്തിൽ ഇങ്ങനെയാണ് കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button