CinemaGeneralIndian CinemaLatest NewsMollywood

ബോക്‌സ് ഓഫീസിൽ കുതിച്ച് തല്ലുമാല: ഇന്നലെ മാത്രം നേടിയത് നാല് കോടി രൂപ

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല ബോക്‌സ് ഓഫീസുകളെ ഇളക്കി മറിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ചിത്രം നേടിയത് 30.5 കോടി രൂപയാണ്.

സ്വാതന്ത്ര്യദിനത്തിൽ ചിത്രം കേരളത്തിൽ നിന്ന് നേടിയത് 2.85 കോടി രൂപയാണ്. മറ്റിടങ്ങളിൽ നിന്നായി ആകെ നേടിയത് 4 കോടി രൂപയാണ്. കേരളത്തിൽ നിന്ന് മാത്രം 13.85 കോടി രൂപയാണ് സിനിമ വാരിക്കൂട്ടിയത്. രണ്ടാം ദിവസം യുഎഇയിൽ മാത്രം 4.30 കോടിയാണ് സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷൻ.

Also Read: ഒരു കൊലക്കേസിൻ്റെ ഞെട്ടിക്കുന്ന കഥ: നിപ്പ റിലീസിനൊരുങ്ങുന്നു

മണവാളൻ വസീമായി ടൊവിനോ എത്തിയപ്പോൾ ബീപാത്തുവായത് കല്യാണി പ്രിയദർശനാണ്. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്. ടൊവിനോക്കും കല്യാണിക്കും പുറമെ ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവരാണ് തല്ലുമാലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button