CinemaGeneralIndian CinemaKollywoodLatest News

75 ദിവസം പിന്നിട്ട് ‘വിക്രം’: മെയ്ക്കിം​ഗ് വീഡിയോ എറ്റെടുത്ത് ആരാധകർ

കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ തമിഴകത്തെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം  ‘വിക്രം’ റിലീസായിട്ട് 75 ദിവസം പിന്നിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേക വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. കമൽ ഹാസൻ, ഫഹദ്, സൂര്യ എന്നിവരുടെ രംഗങ്ങൾ ഉൾപ്പെടുത്തിയ മെയ്‍ക്കിംഗ് വീഡിയോയാണ് പുറത്തെത്തിയത്.

കൊവിഡിനു ശേഷം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ‘വിക്രം’. കമൽ ഹാസന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയവും. തിയേറ്റർ റിലീസിനു പിന്നാലെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടി റിലീസ് ആയും എത്തിയിരുന്നു.

Also Read: കുടുംബ ചിത്രവുമായി പെപ്പെ: ആന്റണി വർ​ഗീസിന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ

രാജ്‍കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് ‘വിക്ര’ത്തിന്റെ നിർമ്മാണം. 500 കോടി രൂപയിലധികം കളക്ഷൻ ചിത്രം നേടയിട്ടുണ്ട്. കമൽ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ് ജോസ്, കാളിദാസ് ജയറാം, നരേൻ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button