CinemaGeneralIndian CinemaLatest NewsMollywood

വൈശാഖ് – ഉദയ കൃഷ്ണ ടീം ഒന്നിക്കുന്നു: ‘ബ്രൂസ്‌ലി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ബ്രൂസ്‌ലി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഉണ്ണി മുകുന്ദനും പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘പുലിമുരുകൻ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

‘മല്ലു സിംഗി’ന് ശേഷം വൈശാഖും ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമ്മാണം.

Also Read: അനിഖ സുരേന്ദ്രന്റെ ‘ഓഹ് മൈ ഡാർലിംഗ്’ ആരംഭിച്ചു

‘എന്റെ എല്ലാ പ്രിയപ്പെട്ട ആക്ഷൻ ഹീറോസിനും ഞാൻ ഈ ചിത്രം സമർപ്പിക്കുന്നു. വൈശാഖേട്ടനൊപ്പം ഒരു സിനിമ ചെയ്തിട്ട് പത്ത് വർഷങ്ങൾ കഴിഞ്ഞുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഉദയേട്ടന്റെ സ്‌ക്രിപ്റ്റിലാണ് ആദ്യമായി ഞാന്‍ നായകനാവുന്നത്. ഗോകുലം ഗോപാലന്‍ സാര്‍ എന്നിലര്‍പ്പിച്ച വിശ്വാസവും ബോധ്യങ്ങളുമില്ലെങ്കില്‍ ഈ മാഗ്നം പ്രോജക്റ്റ് സംഭവിക്കില്ല. വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍, കൃഷ്ണമൂര്‍ത്തിയേട്ടാ എല്ലാവര്‍ക്കും നന്ദി. കൂടുതലൊന്നും കൂട്ടിച്ചേര്‍ക്കുന്നില്ല, ഞാന്‍ വരികയാണ്’, ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച് ഉണ്ണി മുകുന്ദൻ ഇങ്ങനെയാണ് ഫേസ്ബുക്കിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button