CinemaGeneralIndian CinemaLatest NewsMollywood

ബി ഉണ്ണികൃഷ്ണൻ – മമ്മൂട്ടി കൂട്ടുകെട്ട്: ‘ക്രിസ്റ്റഫർ’ ഒരുങ്ങുന്നു

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും പുറത്തിറക്കി. ആർഡി ഇലുമിനേഷൻസ് ആണ് ‘ക്രിസ്റ്റഫർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത്.  ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് ‘ എന്ന ബൈലൈനോടുകൂടിയാണ് സിനിമ എത്തുന്നത്. ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്.

ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും എത്തുന്നുണ്ട്. വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

Also Read: വൈശാഖ് – ഉദയ കൃഷ്ണ ടീം ഒന്നിക്കുന്നു: ‘ബ്രൂസ്‌ലി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി

ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button