CinemaLatest NewsNEWS

സാറ്റര്‍ഡേ നൈറ്റ്സിൽ റോഷന്‍ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു: ഫസ്റ്റ് ലുക്ക് ഇന്ന്

കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം റോഷന്‍ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്സ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തുവിടും. നവീന്‍ ഭാസ്കറിന്‍റേതാണ് രചന. പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ഒരു ആഘോഷചിത്രമായിരിക്കും‌ സാറ്റര്‍ഡേ നൈറ്റ്സ് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.

കോമഡി എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പൂജാ റിലീസായി സെപ്റ്റംബര്‍ അവസാനവാരം ചിത്രം തിയേറ്ററുകളിലെത്തും. ദുബായ്, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ്.

നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌ലം കെ പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം പകരുന്നു.

Read Also:- ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ഒരുങ്ങുന്നു: പ്രഖ്യാപനം ഇന്ന്

പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്ണൻ എം ആർ, ആക്ഷൻ അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റിൽസ്‌ ഷഹീൻ താഹ, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌ കാറ്റലിസ്റ്റ്‌, പിആർഒ ശബരി,‌ ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഹെയിൻസ്‌.

shortlink

Related Articles

Post Your Comments


Back to top button