CinemaGeneralIndian CinemaLatest NewsMollywood

റോഷൻ ആൻഡ്രൂസിൻ്റെ സാറ്റർഡേ നൈറ്റ്: ഫസ്റ്റ് ലുക്ക് എത്തി

ഏറെ കൗതുകമുണർത്തിക്കൊണ്ട് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സാറ്റർഡേ നൈറ്റിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഏറെയും കർണ്ണാടകയിലാണ് നടന്നത്. മൈസൂർ, ബാം​ഗ്ലൂർ, ചിത്രഗുപ്താ, ബല്ലാരി എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ. ദുബായ് ആണ് മറ്റൊരു ലൊക്കേഷൻ.

പൂർണ്ണമായും ഒരു ഫൺ സിനിമയായിട്ടാണ് ഈ ചിത്രത്തെ റോഷൻ ആൻഡ്രൂസ് അവതരിപ്പിക്കുന്നത്. നിവിൻ പോളി, സൈജു കുറുപ്പ്, അജു വർഗീസ്, സിജു വിൽസൺ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്രേസ് ആന്റണി, പ്രതാപ് പോത്തൻ, സാനിയാ ഇയ്യപ്പൻ, ശാരി, മാളവിക, വിജയ് മേനോൻ അശ്വിൻ മാത്യു എന്നിവരും പ്രധാന താരങ്ങളാണ്.

Also Read: അങ്ങനെ ഒരു കഥാപാത്രം ചെയ്യണമെന്നുണ്ട്, അതിനായി കാത്തിരിക്കുന്നു: ​ഗൗരി നന്ദ

വൻ വിജയം നേടിയ കായംകുളം കൊച്ചുണ്ണിക്കു ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒത്തുചേരുന്ന ചിത്രം കൂടിയാണിത്. നവീൻ ഭാസ്ക്കറ്റിൻ്റേതാണ് തിരക്കഥ. അസ്‍ലാം പുരയിൽ ഛായാഗ്രഹണവും ടി ശിവനന്ദിശ്വരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
സംഗീതം – ജെയ്ക്സ് ബിജോയ്, കലാസംവിധാനം -അനീസ് നാടോടി, മേക്കപ്പ് – സജി കൊരട്ടി, കോസ്റ്റ്യം ഡിസൈൻ – സുജിത് സുധാകരൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കെ സി രവി, അസ്സോസ്സിയേറ്റ് ഡയറക്ടർ – ദിനേശ് മേനോൻ, നിശ്ചല ഛായാഗ്രഹണം – സലീഷ് പെരിങ്ങേട്ടുകര, നിർമ്മാണ നിർവ്വഹണം – നോബിൾ ജേക്കബ്, പിആർഒ – വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button