CinemaGeneralIndian CinemaLatest News

ഓസ്‍കര്‍ നോമിനേഷന് വേണ്ടി മത്സരിക്കാൻ ‘ശ്യാം സിൻഹ റോയ്‍’: മത്സരിക്കുന്നത് മൂന്ന് വിഭാഗങ്ങളിൽ

നാനിയും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളായ ചിത്രം ‘ശ്യാം സിൻഹ റോയ്’ ഓസ്കർ നോമിനേഷനിലേക്ക്. മൂന്ന് വിഭാഗങ്ങളിലെ ഓസ്‍കര്‍ നോമിനേഷനു വേണ്ടിയാണ് ചിത്രം അയച്ചിരിക്കുന്നത്. പിരോയോഡിക് ഫിലിം, പശ്ചാത്തല സംഗീതം, ക്ലാസിക്കല്‍ കള്‍ച്ചറല്‍ ഡാൻസ് ഇൻ ദി ഫിലിം എന്നീ വിഭാഗങ്ങളിലെ ഓസ്‍കര്‍ നാമനിർദേശങ്ങളിലേക്കാണ് സിനിമ മത്സരിക്കുക.

രാഹുൽ സംകൃത്യനാണ് ചിത്രം സംവിധാനം ചെയ്‍തത്. സിരിവെന്നെലെ സീതാരാമ ശാസ്‍ത്രിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയത്. മിക്കി ജെ മെയർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്‍നപ്പള്ളിയാണ് ചിത്രം നിർമ്മിച്ചത്.

Also Read: ഡേർട്ടി പിക്ചർ 2 ഒരുങ്ങുന്നു: വിദ്യ ബാലൻ ഇല്ല, പകരം രണ്ട് താരങ്ങൾ പരിഗണനയിൽ

നാനി ഇരട്ടവേഷങ്ങളിലെത്തിയ ചിത്രമാണിത്. വാസു, എഴുത്തുകാരനായ ശ്യാം സിൻഹ റോയ് എന്നീ കഥാപാത്രങ്ങളെയാണ് നടൻ അവതരിപ്പിപ്പിച്ചത്. റോസി എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിച്ചത്. കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ, രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button