CinemaGeneralIndian CinemaLatest NewsMollywood

തിയേറ്ററിൽ തല്ലിന്റെ പൊടിപൂരം: മണവാളൻ വസീമും കൂട്ടരും നേടിയത് കോടികൾ

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല ബോക്‌സ് ഓഫീസുകളെ ഇളക്കി മറിച്ച് മുന്നേറുകയാണ്. മികച്ച പ്രതികരണമാണ് എല്ലാ കോണുകളിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് ആറാം ദിവസം തിയേറ്ററുകളിൽ നിന്ന് തല്ലുമാല നേടിയത് 1.75 കോടി രൂപയാണ്. കേരളത്തിൽ നിന്ന് മാത്രം 1.2 കോടി രൂപ നേടി.

Also Read: ‘വേട്ടയാട് വിളയാടി’ന് രണ്ടാം ഭാഗം വരുന്നു: തിരക്കഥ പൂർത്തിയായി

34.25 കോടി രൂപയാണ് സിനിമ ഇത് വരെ നേടിയത്. കേരളത്തിൽ നിന്ന് മാത്രം നേടിയത് 16.6 കോടി രൂപയാണ്. 7.5 കോടി രൂപയാണ് ചിത്രം ആദ്യ ദിനം നേടിയത്. കേരളത്തിൽ നിന്ന് മാത്രം 3.5 കോടി രൂപയും. രണ്ടാം ദിനത്തിൽ കേരളത്തിൽ നിന്ന് 3.5 കോടി രൂപ നേടി. അന്ന് ആകെ നേടിയത് 9 കോടി രൂപയാണ്.

മൂന്നാം ദിവസം ആകെ പത്ത് കോടി നേടിയപ്പോൾ കേരളത്തിൽ നിന്ന് ലഭിച്ചത് 4 കോടി രൂപയാണ്. നാലാം ദിനത്തിൽ ആകെ 4 കോടി രൂപ നേടിയപ്പോൾ 2.85 കോടി രൂപയാണ് കേരളത്തിൽ നിന്ന് നേടിയത്. അഞ്ചാം ദിനത്തിൽ 2 കോടി രൂപ ആകെ നേടിയപ്പോൾ കേരളത്തിൽ നിന്ന് ലഭിച്ചത് 1.4 കോടി രൂപയാണ്.

 

 

 

shortlink

Related Articles

Post Your Comments


Back to top button