BollywoodCinemaGeneralIndian CinemaLatest News

ഒടിടിയിലും കിതച്ച് ഷംഷേര: മടുപ്പിക്കുന്ന ചിത്രമെന്ന് പ്രേക്ഷകർ

പാൻ ഇന്ത്യൻ തലത്തിൽ ആഘോഷിക്കപ്പെട്ട തെന്നിന്ത്യൻ ചിത്രങ്ങൾക്കുള്ള ബോളിവുഡിന്റെ മറുപടിയാവുമെന്ന് റിലീസിനു മുൻപ് പ്രതീക്ഷയുണർത്തിയ ചിത്രമായിരുന്നു രൺബീർ കപൂറിന്റെ ഷംഷേര. കരൺ മൽഹോത്ര സംവിധാനം ചെയ്‍ത പിരീഡ് ആക്ഷൻ ചിത്രം ജൂലൈ 22ന് ആണ് തിയേറ്ററുകളിൽ എത്തിയത്. എന്നാൽ, പ്രതീക്ഷകൾക്ക് വിപരീതമായി ആദ്യ ഷോകൾക്കു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ മോശം പ്രതികരണങ്ങളാണ് എത്തിയത്. സമീപകാലത്ത് ബോളിവുഡിനെ ബാധിച്ച നിർഭാഗ്യം ഷംഷേരയേയും പിടികൂടിയിരുന്നു.

Also Read: ഞാൻ ദുൽഖർ ഫാൻ, അദ്ദേഹത്തിനൊപ്പം മൾട്ടി സ്റ്റാർ സിനിമ ചെയ്യണം: വിജയ് ദേവരകൊണ്ട

ഇപ്പോളിതാ, തിയേറ്റർ പരാജയത്തിന് ശേഷം ഷംഷേര ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ചിത്രം ഒടിടിയിലും കിതയ്ക്കുന്നു എന്ന വിവരമാണ് നിലവിൽ പുറത്ത് വരുന്നത്. സിനിമ മടുപ്പിക്കുന്നതാണെന്നും കണ്ടിരിക്കാൻ സാധിക്കുന്നില്ലെന്നുമാണ് പ്രേക്ഷകർ പറയുന്നത്. മടുപ്പിക്കുന്ന കഥയാണെന്നും കണ്ടുമടുത്ത ക്ലീഷേ ചിത്രമാണെന്നുമാണ് പ്രേക്ഷക പ്രതികരണം.

രൺബീർ കപൂർ ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തിയത്. സഞ്ജയ് ദത്ത് ആണ് സിനിമയിൽ വില്ലനായെത്തിയത്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് നിർമ്മാണം. വാണി കപൂർ ആണ് നായിക വേഷത്തിൽ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button