CinemaGeneralIndian CinemaLatest News

ഞാൻ ദുൽഖർ ഫാൻ, അദ്ദേഹത്തിനൊപ്പം മൾട്ടി സ്റ്റാർ സിനിമ ചെയ്യണം: വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജ​ഗന്നാഥ് ഒരുക്കുന്ന ലൈ​ഗർ ഓഗസ്റ്റ് 25ന് തിയേറ്ററുകളിൽ എത്തുകയാണ്. പാൻ ഇന്ത്യൻ റിലീസ് ആയാണ് ലൈഗർ എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയും റിലീസ് ചെയ്യുന്നുണ്ട്. അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി കൊച്ചിയിലെത്തിയ വിജയ് പരിപാടിക്കിടെ ദുൽഖർ സൽമാനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താൻ ദുൽഖർ ഫാൻ ആണെന്നും ദുൽഖർ തനിക്ക് കുഞ്ഞിക്കയാണെന്നുമാണ് വിജയ് പറയുന്നത്.

Also Read: മോഹൻലാൽ ലയൺ, മമ്മൂട്ടി ടൈ​ഗ​ർ: ഇഷ്ടപ്പെട്ട മലയാള താരങ്ങളെക്കുറിച്ച് വിജയ് ദേവരകൊണ്ട പറയുന്നു

‘ഞാൻ ദുൽഖർ സൽമാന്റെ ആരാധകനാണ്. എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള ഒരാളാണ് ദുൽഖർ. അദ്ദേഹം എനിക്ക് കുഞ്ഞിക്കയാണ്. ദുൽഖറുമായി ചേർന്ന് മൾട്ടി സ്റ്റാർ സിനിമ ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. ഞങ്ങൾ രണ്ട് പേരും ഒരുമിച്ചുള്ള ചിത്രം പ്ലാൻ ചെയ്തിരുന്നു. എന്നാൽ, പിന്നീട് അത് നടക്കാതെ പോയി‘, വിജയ് ദേവരകൊണ്ട പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button