CinemaComing SoonLatest NewsNEWS

രേവതി വർമയുടെ ചിത്രത്തിൽ നായകനായി കാളിദാസ് ജയറാം: ‘ഈ വലയം’ ഒരുങ്ങുന്നു

രേവതി എസ് വർമ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഈ വലയം’. കാളിദാസ് ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായിക ആഷ്ലി ഉഷയാണ്. നീണ്ട കാലത്തിനുശേഷം ജെറി അമൽ ദേവ് സംഗീത സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഈ വലയം. സിനിമയിലെ ‘വെള്ളോടിൻ കിങ്ങിണിയാണ്’ എന്ന ആദ്യ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടി കഴിഞ്ഞു.

റഫീഖ് അഹമ്മദാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ആദ്യമായാണ് റഫീഖ് അഹമ്മദു ജെറി അമൽ ദേവും ഒന്നിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ വലയത്തിന്. ഒരു ഫോക്ക് സ്വഭാവത്തിലാണ് സിനിമയിലെ ഗാനം ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും ചതിക്കുഴിയുടെ വലയങ്ങളെ കുറിച്ച് സംസാരിക്കുന്ന ചിത്രം പൂർണ്ണമായും ഫീൽ ഗുഡ് സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ഒരു കുടുംബ ചിത്രം കൂടിയാണ്.

Read Also:- മമ്മൂട്ടിയുടെ ‘റോഷാക്ക്‌’, വമ്പൻ സർപ്രൈസ് ഇന്ന്: ആകാംക്ഷയോടെ ആരാധകർ

രഞ്ജിപ്പണിക്കർ, നന്ദു, മുത്തുമണി, ഷാലു റഹിം എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജിഡിഎസ്എൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോയ് വിലങ്ങൻപാറയാണ് നിർമ്മാണം.

shortlink

Related Articles

Post Your Comments


Back to top button