CinemaComing SoonNew ReleaseNEWS

മമ്മൂട്ടിയുടെ ‘റോഷാക്ക്‌’, വമ്പൻ സർപ്രൈസ് ഇന്ന്: ആകാംക്ഷയോടെ ആരാധകർ

മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘റോഷാക്ക്‌’. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.

റോഷാക്കിന്റെ സെക്കന്റ് ലുക്ക് ഇന്ന് എത്തുമെന്നാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. ഇക്കാര്യം പങ്കുവച്ച് വ്യത്യസ്തമായ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ചിത്രശലഭത്തിന്റെ രൂപത്തിലുള്ള ബ്ലെഡ് സ്റ്റെയ്നാണ് പോസ്റ്ററിലുള്ളത്. ഇന്ന് വൈകുന്നേരം 6 മണിയ്ക്ക് പോസ്റ്റർ പുറത്തുവിടും.

മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. അതേസമയം, ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു.

Read Also:- ബോയ്‌കോട്ട് ക്യാംപെയ്‌നിന്റെ ലിസ്റ്റിൽ ‘ലൈഗറും’: കാരണം ഇതാണ്

നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button