CinemaGeneralIndian CinemaLatest NewsMollywood

ധ്യാന്‍ ശ്രീനിവാസന്റെ ‘പാപ്പരാസികള്‍’ അടിമാലിയില്‍ ചിത്രീകരണം ആരംഭിച്ചു

ധ്യാൻ ശ്രീനിവാസൻ, ഭഗത് മാനുവൽ, പുതുമുഖം ഐശ്വര്യ മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പാപ്പരാസികൾ. മു‌നാസ് മൊയ്തീൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം അടിമാലിയിൽ ആരംഭിച്ചു. സൈക്കോ ത്രില്ലറായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ശ്രീവര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് വര്‍മ്മ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

ചിത്രത്തിന് വേണ്ടി രാഹുൽ സി വിമല ഛായാഗ്രഹണവും സിയാദ് റഷീദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ, ജ്യോതിഷ് ടി കാശി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് മണികണ്ഠൻ അയ്യപ്പ ഈണം നൽകുന്നു. ജാഫർ ഇടുക്കി, ഇന്നസെന്റ്, ടി ജി രവി, ശ്രീജിത്ത് വർമ, ഫഹദ് മൈമൂൺ, ജയശ്രീ, ജയരാജ് വാര്യർ, ഇടവേള ബാബു, നിർമ്മൽ പാലാഴി, ഹരിശ്രീ യൂസഫ്, രാകേന്ദ് ആർ, അനീഷ് ഗോപാലൻ, ബഷീർ ഭാസി, സുധീർ സൂഫി, രോഹിത് മേനോൻ, അസർ, നിഷ സാരംഗ്, ജാനിക മധു എന്നിവരാണ് മറ്റ് താരങ്ങൾ.

Also Read: ‘ഇന്ത്യൻ 2’ ഉടൻ ആരംഭിക്കും: ഹോളിവുഡ് മേക്കപ്പ് ആർട്ടിസ്റ്റുമായി കൂടികാഴ്ച നടത്തി കമൽ ഹാസൻ

അതേസമയം ധ്യാൻ ശ്രീനിവസാൻ, ഷീലു ഏബ്രഹാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാഗർ ഹരി സംവിധാനം ചെയ്യുന്ന വീകം റിലീസിന് ഒരുങ്ങുകയാണ്. ബുള്ളറ്റ് ഡയറീസ്, ഹിഗ്വിറ്റ, ഖ്യാലി പഴ്സ് ഒഫ് മില്യനർ, ചീനാ ട്രോഫി എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ധ്യാൻ ശ്രീനിവാസന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button