CinemaGeneralIndian CinemaLatest NewsMollywood

ജിയോ ബേബിയുടെ ‘ശ്രീധന്യ കാറ്ററിംഗ് സർവ്വീസ്’: ട്രെയിലർ പങ്കുവച്ച് മമ്മൂട്ടി

‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’, ‘ഫ്രീഡ് ഫൈറ്റ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശ്രീധന്യ കാറ്ററിംഗ് സർവ്വീസ്’. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സംവിധായകൻ ജിയോ ബേബി തന്നെയാണ്. മൂർ, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഇപ്പോളിതാ, സിനിമയുടെ ട്രെയിലർ റിലീസായിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരു കാറ്ററിംഗ് പരിപാടിയുമാ‍യി ബന്ധപ്പെട്ട ചില ഏർപ്പാടുകളും അടിപിടികളും മറ്റുമാണ് ട്രെയിലറിലുള്ളത്. സിനിമ ഈ മാസം 26ന് തിയേറ്ററുകളിലെത്തും.

Also Read: അക്ഷയ് കുമാറിന്റ ‘കട്പുതലി’ ഡയറക്ട് ഒടിടിയിലേക്ക്

എഡിറ്റിംഗ് – ഫ്രാൻസിസ് ലൂയിസ്, സംഗീതം – ബേസിൽ സി ജെ, മാത്യൂസ് പുളിക്കൻ, കലാസംവിധാനം – നോബിൻ കുര്യൻ, വസ്ത്രാലങ്കാരം – സ്വാതി വിജയൻ, ശബ്ദരൂപകൽപ്പന – ടോണി ബാബു.

 

shortlink

Related Articles

Post Your Comments


Back to top button