CinemaGeneralIndian CinemaLatest News

ആ വാക്കുകളാണ് എന്റെ ജീവിതം മാറ്റിമറിച്ചത്, എന്റെ റോൾ മോഡൽ ആണ് അദ്ദേഹം: വിജയ് ദേവരകൊണ്ട

തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈ​ഗർ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോളിതാ, ഒരു അഭിമുഖത്തിൽ വിജയ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ബോളിവുഡ് താരം ഷാരൂഖ് ഖാൻ ആണ് ഒരു നടനെന്ന നിലയിൽ തന്നെ സ്വാധീനിച്ചതെന്നാണ് വിജയ് പറയുന്നത്. അവസാന സൂപ്പർ സ്റ്റാർ എന്ന് സ്വയം പ്രഖ്യാപിച്ച ഷാരൂഖ് തനിക്ക് പ്രചോദനമാണെന്നും വിജയ് കൂട്ടിച്ചേർത്തു.

Also Read: ആ കഥാപാത്രങ്ങൾ ആകേണ്ടിയിരുന്നത് പ്രിയാമണി ആയിരുന്നു, ഞാൻ കണ്ടുവച്ച നടിയായിരുന്നു അവർ: ലാൽ ജോസ് പറയുന്നു

വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ:

നടനെന്ന നിലയിൽ എന്നെ സ്വാധീനിച്ചത് ഷാരൂഖ് ഖാൻ ആണ്. ഹൈദരാബാദിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും സിനിമയെ സ്വപ്‌നം കണ്ട എന്റെ റോൾ മോഡൽ ആണ് അദ്ദേഹം. ഷാരൂഖ് ഒരു അഭിമുഖത്തിൽ താൻ അവസാന സൂപ്പർ സ്റ്റാർ ആണെന്ന് പറഞ്ഞിരുന്നു. ആ വാക്കുകളാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ഷാരൂഖ് ഖാന്റെ വിജയം എന്നെ എത്രത്തോളം സ്വാധീനിച്ചുവെന്ന് എനിക്ക് പറയാനാവില്ല. അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് എനിക്ക് കഴിയില്ല എന്ന് ആ വിജയം കാണിച്ച് തന്നു.

അതേസമയം, വിജയ് നായകനാകുന്ന ലൈ​ഗർ ആ​ഗസ്റ്റ് 25ന് തിയേറ്ററുകളിൽ എത്തും. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും റിലീസ് ചെയ്യും. അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button