CinemaGeneralIndian CinemaLatest NewsMollywood

ജോജു ജോര്‍ജിന്റെ ‘പീസ്’ റിലീസിന് ഒരുങ്ങുന്നു

ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പീസ്’. സൻഫീർ തന്നെയാണ് ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്. ദയാപരൻ, ജോജു ജോർജ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്ക്രിപ്റ്റ് ഡോക്ടർ പിക്ച്ചേഴ്സിന്റെയും അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും ബാനറിൽ ആണ് ‘പീസി’ന്റെ നിര്‍മ്മാണം. സിനിമ ഓഗസ്റ്റ് 26ന് തീയറ്ററുകളില്‍ എത്തും.

കാർലോസ് എന്ന ഡെലിവറി ഏജന്റ് ആയാണ് ജോജു സിനിമയിൽ എത്തുന്നത്. ആശ ശരത്ത്, രമ്യ നമ്പീശൻ, അനിൽ നെടുമങ്ങാട്. സിദ്ധിഖ്, മാമുക്കോയ, അതിഥി രവി, ശാലു റഹിം, വിജിലേഷ്, പോളി വൽസൻ, അര്‍ജുൻ സിംഗ് തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Also Read: ആ രംഗങ്ങൾ പങ്കുവയ്ക്കരുത്, നിര്‍ണായക രംഗമാണത്: ലീക്കായ രം​ഗങ്ങൾ പങ്കുവയ്ക്കരുതെന്ന അഭ്യർത്ഥനയുമായി നിർമ്മാതാവ്

തൊടുപുഴ, ഇടുക്കി, എറണാകുളം എന്നിവടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ അലി, വിനായക് ശശികുമാര്‍, സന്‍ഫീര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജുബൈര്‍ മുഹമ്മദ് ആണ്.

 

shortlink

Related Articles

Post Your Comments


Back to top button