CinemaGeneralIndian CinemaKollywoodLatest News

ആ രംഗങ്ങൾ പങ്കുവയ്ക്കരുത്, നിര്‍ണായക രംഗമാണത്: ലീക്കായ രം​ഗങ്ങൾ പങ്കുവയ്ക്കരുതെന്ന അഭ്യർത്ഥനയുമായി നിർമ്മാതാവ്

വിജയ്‍യെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാരിസ്’. ആപ്പ് ഡിസൈനറായ വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രമായിട്ടാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. രശ്മിക മന്ദാനയാണ് സിനിമയിൽ നായിക. ശരത്കുമാറും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയ്‌യുടെ അച്ഛന്റെ വേഷമാണ് ശരത്കുമാര്‍ ചെയ്യുന്നത്.

സിനിമയിലെ ചില രം​ഗങ്ങൾ അടുത്തിടെ ലീക്കായിരുന്നു. സിനിമയിലെ നിര്‍ണായക രംഗമാണ് ലീക്കായത്. വിജയ്, പ്രഭു, ശരത് കുമാർ എന്നിവരുള്‍പ്പെടുന്ന ഒരു ആശുപത്രി രംഗമായിരുന്നു പുറത്തായത്. ഇപ്പോളിതാ, ലീക്കായ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കരുത് എന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിർമ്മാതാവ് ദില്‍ രാജു. ലീക്കായ രംഗങ്ങള്‍ ഫോര്‍വേര്‍ഡോ, ഷെയറോ ചെയ്യരുത് എന്ന് അഭ്യർത്ഥിക്കുന്നതായി ദില്‍ രാജു ട്വീറ്റ് ചെയ്‍തു.

Also Read: തമിഴ് സംവിധായകന്‍ മണി നാഗരാജ് അന്തരിച്ചു

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ശ്യാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button