CinemaGeneralIndian CinemaLatest NewsMollywood

ആണുങ്ങളുടെ അടുക്കള: ‘ശ്രീധന്യ കാറ്ററിംഗ് സർവ്വീസ്’ തിയേറ്ററുകളിൽ

‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’, ‘ഫ്രീഡ് ഫൈറ്റ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ‘ശ്രീധന്യ കാറ്ററിംഗ് സർവ്വീസ്’ എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സംവിധായകൻ ജിയോ ബേബി തന്നെയാണ്. മൂർ, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റേതായി നേരത്തെ റിലീസ് ചെയ്ത ട്രെയിലറും ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആണുങ്ങളുടെ അടുക്കള എന്ന ക്യാപ്ഷനോടെയാണ് സിനിമയുടെ റിലീസ് പോസ്റ്റർ പുറത്തിറങ്ങിയത്. പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Also Read: ജോജു ജോര്‍ജിന്റെ ‘പീസ്’ റിലീസിന് ഒരുങ്ങുന്നു

എഡിറ്റിംഗ് – ഫ്രാൻസിസ് ലൂയിസ്, സംഗീതം – ബേസിൽ സി ജെ, കലാ സംവിധാനം – നോബിൻ കുര്യൻ, വസ്ത്രാലങ്കാരം – സ്വാതി വിജയൻ, ശബ്ദ രൂപകല്പന – ടോണി ബാബു, എംപിഎസ്ഇ, ഗാനരചന – സുഹൈൽ കോയ, അലീന, കളറിസ്റ്റ് – ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ – ഷിനോയ് ജി തലനാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ആരോമൽ രാജൻ, ലൈൻ പ്രൊഡ്യൂസർ – നിദിൻ രാജു, കോ ഡയറക്ടർ – അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – നിധിൻ പണിക്കർ, മാർട്ടിൻ എൻ ജോസഫ്, അസോസിയേറ്റ് ഡയറക്ടർ – ദീപക് ശിവൻ.

shortlink

Related Articles

Post Your Comments


Back to top button