BollywoodCinemaGeneralIndian CinemaKollywoodLatest News

സ്വര ഭാസ്‌കറിന്റെ ‘മെയിൽ വേർഷൻ’: മറുപടിയുമായി പ്രകാശ് രാജ്

സമകാലിക വിഷയങ്ങളോട് പ്രതികരിക്കുന്ന നടനാണ് പ്രകാശ് രാജ്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറയാൻ അദ്ദേഹം മടി കാണിക്കാറില്ല. അടുത്തിടെ അദ്ദേഹം അത്തരത്തിൽ പങ്കുവച്ച ഒരു ട്വീറ്റ് വിവാദമായിരുന്നു. ഷാരൂഖ് ഖാന്റെ കുടുംബത്തിന് എതിരെയുള്ള പീഡനത്തെ ചോദ്യം ചെയ്യുന്ന ഒരു ട്വീറ്റാണ് പ്രകാശ് രാജ് പങ്കുവച്ചത്. ‘പതിറ്റാണ്ടുകളായി രാജ്യത്തിന് സ്‌നേഹവും സന്തോഷവും നൽകിക്കൊണ്ടിരിക്കുന്ന ഷാരൂഖിനെയും കുടുംബത്തെ ഇത്രയധികം പീഡനങ്ങളിലൂടെയും ആഘാതത്തിലൂടെയും തള്ളിവിടാൻ എങ്ങനെ കഴിഞ്ഞു’ എന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.

Also Read: ‘രോ​ഗം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്’: ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് കെജിഎഫ് താരം

ഇതിന് പിന്നാലെ താരത്തിനെതിരെ വലിയ വിമർശനങ്ങൾ ഉണ്ടായിരുന്നു. പ്രകാശ് രാജ് നടി സ്വര ഭാസ്‌കറിന്റെ പുരുഷ വേർഷർ ആണെന്ന ട്രോളുകളും വന്നു. ഇപ്പോളിതാ, സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ.
സ്വര ഭാസ്‌കറുമായി താരതമ്യം ചെയ്യുന്നത് ബഹുമതിയാണെന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

‘സ്വര ഭാസ്‌കറിന്റെ പുരുഷ പതിപ്പ് എന്ന് വിളിക്കപ്പെടുന്നതിൽ ഞാൻ അഭിമാനിക്കുന്നു. നിങ്ങൾ ആരുടെ പതിപ്പാണ്’ എന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ് . സ്വര ഭാസ്‌കറിനെയും അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. പിന്നാലെ മറുപടിയുമായി സ്വരയും എത്തി. ‘സർ നിങ്ങളാണ് എക്കാലത്തെയും ബെസ്റ്റ് വേർഷൻ’ എന്നാണ് നടി ട്വീറ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button