CinemaGeneralLatest NewsNEWS

രജിഷ വിജയന്റെ ‘രാമറാവു ഓണ്‍ ഡ്യൂട്ടി’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

രവി തേജ നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘രാമറാവു ഓണ്‍ ഡ്യൂട്ടി’. ശരത് മാണ്ഡവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് മാണ്ഡവ തന്നെ തിരക്കഥ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 15ന് സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുക.

മലയാളി താരം രജിഷ വിജയൻ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. സത്യൻ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ചിത്രസംയോജനം പ്രവീണ്‍ കെ എല്‍ ആണ്. സുധാകര്‍ ചെറുകുറിയാണ് ചിത്രത്തിന്റെ നിർമ്മാണം. എസ് എല്‍ വി സിനിമാസിന്റെ ബാനറിലാണ് നിര്‍മ്മാണം. സാം സി എസ് സംഗീതം സംവിധാനം നിര്‍വ്വഹിക്കുന്നു.

Read Also:- ‘കാട്ടുകള്ളൻ‘ വരുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റർ സിദ്ദിഖും നാദിർഷയും പ്രകാശനം ചെയ്തു

ദിവ്യാ ഷാ , കൗശിക്, നാസര്‍, ജോണ്‍ വിജയ്, പവത്രി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ ‘ബി രാമറാവു’വായിട്ടാണ് രാമറാവു ഓണ്‍ ഡ്യൂട്ടിയില്‍ രവി തേജയെത്തിയത്. നായകൻ രവി തേജയുടെ മാസ് ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും സിനിമയുടെ ആകര്‍ഷണമായിരുന്നു. പക്ഷേ, ചിത്രത്തിന്റെ തിയേറ്റര്‍ പ്രകടനം നിരാശജനകമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button