CinemaGeneralIndian CinemaLatest NewsMollywood

പുഞ്ചിരി തൂകി ഭാവനയും ഷറഫുദ്ദീനും: ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഫസ്റ്റ് ലുക്ക്

ഭാവന, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആദില്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും, എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇപ്പോളിതാ, സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിരിക്കുകയാണ്. ദുൽഖർ സൽമാൻ ആണ് സമൂഹ മാധ്യമത്തിലൂടെ പോസ്റ്റർ പുറത്ത് വിട്ടത്. ഇത് വളരെ മധുരമുള്ള സിനിമയാണെന്ന് കരുതുന്നു എന്നും ഭവനയ്ക്ക് ആശംസകൾ അറിയിക്കുന്നു എന്നും കുറിച്ചുകൊണ്ടാണ് ദുൽഖർ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ഭാവനയും ഷറഫുദ്ദീനുമാണ് പോസ്റ്ററിലുള്ളത്.

Also Read: ഇത് ഡോക്ടർമാരുടെ സിനിമ, റിലീസിന് മുൻപേ ലോക റെക്കോർഡ്: ബിയോണ്ട് ദ സെവൻ സീസ് തിയേറ്ററിൽ

അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പോള്‍ മാത്യു, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ സംഗീതം നല്‍കുന്നു. ചിത്രം നവംബര്‍ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും.

 

shortlink

Related Articles

Post Your Comments


Back to top button