CinemaGeneralIndian CinemaLatest NewsMollywood

യൂത്തിനെ കയ്യിലെടുക്കാൻ നിവിൻ പോളിയും ടീമും: സാറ്റർഡേ നൈറ്റ് ടീസറെത്തി

നിവിൻ പോളി, അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. കായംകുളം കൊച്ചുണ്ണി എന്ന വലിയ വിജയത്തിന് ശേഷം നിവിൻ പോളി – റോഷൻ ആൻഡ്രൂസ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് സിനിമയുടെ നിർമ്മാണം. നവീൻ ഭാസ്കറാണ് സാറ്റർഡേ നൈറ്റിന്റെ തിരക്കഥ ഒരുക്കുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു ഫീൽ​ഗുഡ് മൂവി ആയാണ് ചിത്രം എത്തുക എന്നാണ് ടീസർ നൽകുന്ന സൂചന. യുവാക്കളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ഒരു ആഘോഷ ചിത്രമായിരിക്കും‌ ഇതെന്നാണ് ടീസറിൽ നിന്ന് മനസ്സിലാകുന്നത്.

Also Read: ദേവദാസിന് ശേഷം ഗംഗുഭായ് കത്യാവാഡി: ഓസ്‌കാറില്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ഡ്രിയായി വീണ്ടും ബൻസാലി ചിത്രം

ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രമായാണ്‌ നിവിൻ പോളി എത്തുന്നത്‌. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button