CinemaGeneralIndian CinemaLatest NewsMollywood

ബോക്സ് ഓഫീസ് തൂത്തുവാരി മണവാളൻ വസീമും കൂട്ടരും: 45 കോടി കടന്ന് തല്ലുമാല

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ തല്ലുമായ വിജയകരമായി പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് സിനിമ നടത്തുന്നത്. 45 കോടി രൂപ പിന്നിട്ട് ബോക്സ് ഓഫീസിൽ ചിത്രം തേരോട്ടം തുടരുകയാണ്. ചിത്രം റിലീസ് ചെയ്ത് 16ാം ദിനമായ ശനിയാഴ്ച വരെ ആകെ 44.7 കോടി രൂപയാണ്  കളക്ട് ചെയ്തിരുന്നത്. ഞായറാഴ്ചയായ ഇന്നത്തെ കളക്ഷനോടെയാണ് ചിത്രം 45 കോടി കടന്നത്. 45 കോടി രൂപ ആകെ കളക്ട് ചെയ്‌പ്പോള്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 24.57 കോടി രൂപയാണ്.

മൂന്നാം വാരത്തിലും 164 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അടുത്ത കാലത്തൊന്നും ഒരു മലയാള ചിത്രവും ഇത്രയും സ്‌ക്രീനുകളോടെ മൂന്നാം വാരത്തിലേക്ക് കടന്നിട്ടില്ല. ഒടിടി, സാറ്റലൈറ്റ്‌സ് അവകാശങ്ങൾ കൂടി വിൽപ്പനയാവുന്നതോടെ ഇനിയും കോടികൾ ചിത്രത്തിന്റെ അക്കൗണ്ടിലേക്ക് വരുമെന്നാണ് പ്രതീക്ഷ.

Also Read: ‘ഞങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്’: ആശിർവാദ് സിനിമാസിന്റെ പുതിയ വിശേഷം പങ്കുവച്ച് മോഹൻലാൽ

മണവാളൻ വസീമായി ടൊവിനോ എത്തിയ ചിത്രത്തിൽ ബിപാത്തു എന്ന വ്ലാേ​ഗറായിട്ടാണ് കല്യാണി പ്രിയദർശൻ എത്തിയത്. ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ്, ലുക്മാൻ, ഓസ്റ്റിൻ അദ്രി ജോയ്, ജോണി ആന്റണി, ബിനു പപ്പു, ഗോകുലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button