CinemaGeneralIndian CinemaLatest News

വ്യത്യസ്തമായ പ്രണയ കഥയുമായി ‘ബനാറസ്’: റിലീസ് പ്രഖ്യാപിച്ചു

സെയ്ദ് ഖാൻ, സോണൽ മൊണ്ടേറോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയതീർത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബനാറസ്’. പാൻ ഇന്ത്യ സിനിമ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമ നവംബർ നാലിനാണ് റിലീസ് ചെയ്യുന്നത്. വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.

Also Read: ‘ധരിക്കാനായി നല്‍കിയത് ഒരു മേലങ്കി, മറ്റൊന്നും ഉണ്ടായിരുന്നില്ല’: പോണ്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങിയതായി കങ്കണ

സമീര്‍ അഹമ്മദ് ഖാന്റെ മകന്‍ സായിദ് ഖാന്റെ അരങ്ങേറ്റ ചിത്രമാണിത്. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ബനാറസ് റിലീസ് ചെയ്യുന്നത്. അജനീഷ് ലോക്നാഥാണ് സിനിമയിലെ മനോഹരമായ ​ഗാനങ്ങൾക്ക് സം​ഗീതം പകർന്നിരിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷൻ പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിലെ ചിത്രത്തിലെ ‘ പെണ്ണായി പിറവിയേകാതെ,ഇരുമിഴികൾ നിറയാതെ..’ എന്നാരംഭിക്കുന്ന ഗാനം വൈറലായി മാറിയിരുന്നു. അഖിൽ എം ബോസ് എഴുതിയ വരികൾക്ക് അജനീഷാണ് സംഗീതം പകർന്നത്.

shortlink

Related Articles

Post Your Comments


Back to top button