CinemaGeneralIndian CinemaKollywoodLatest NewsMollywood

അത് ഉറപ്പിച്ചു, ‘ഇന്ത്യൻ 2’വിൽ നെടുമുടി വേണുവിന് പകരം നന്ദു പൊതുവാൾ തന്നെ: ചിത്രങ്ങൾ പുറത്ത്

കമൽ ഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഇന്ത്യൻ 2’ വിൽ നടൻ നെടുമുടി വേണുവിന് പകരക്കാരനായി മലയാളിയായ നന്ദു പൊതുവാളെത്തുമെന്ന വാർത്തകൾ നേരത്തേ പുറത്തു വന്നിരുന്നു. നെടുമുടി വേണുവുമായി നന്ദു പൊതുവാളിനുള്ള രൂപ സാദൃശ്യമാണ് അദ്ദേഹത്തെ തെരഞ്ഞെടുക്കാൻ കാരണമെന്നായിരുന്നു പുറത്ത് വന്ന വിവരം. ഇപ്പോളിതാ, ഈ വാർത്ത ശരിവച്ചുകൊണ്ട് ചിത്രത്തിന്റെ സംവിധായകൻ ശങ്കറിനൊപ്പമുള്ള നന്ദു പൊതുവാളിന്റെ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. നിർമ്മാതാവ് ബാദുഷ ഉൾപ്പടെ നിരവധിപ്പേർ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.

Also Read: സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യശോദ’: ടീസർ സെപ്റ്റംബർ 9ന്

ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മലയാള സിനിമയിൽ നാം എപ്പോഴും കാണാറുള്ള മുഖം, നന്ദു പൊതുവാൾ, നന്ദുവേട്ടൻ ഇതാ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകനായ ശങ്കറിൻ്റെ ഏറ്റവും മികച്ച സിനിമയായ ഇന്ത്യൻ്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നു. മിമിക്രി ലോകത്തു നിന്നെത്തി അഭിനയം തുടങ്ങി പ്രൊഡക്ഷൻ കൺട്രോളറായി എത്രയോ കാലമായി മലയാള സിനിമയുടെ ഭാഗമാണ് നന്ദുവേട്ടൻ. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഈ നിലയിലെത്തിയത്.

ഇപ്പോഴിതാ ഇന്ത്യൻ 2 ൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ നന്ദുവേട്ടനെത്തുമ്പോൾ അത് അദ്ദേഹത്തിൻ്റെ കഷ്ടപ്പാടുകൾക്കും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമാവുകയാണ്. നന്ദുവേട്ടൻ കൂടുതൽ ഉയരങ്ങളിലെത്തട്ടെ.. കൂടുതൽ കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കട്ടെ.. എല്ലാ ആശംസകളും.

 

shortlink

Related Articles

Post Your Comments


Back to top button