CinemaGeneralIndian CinemaKollywoodLatest News

ജെല്ലിക്കെട്ട് പോരാട്ടത്തിന് ഒരുങ്ങി സൂര്യ: ‘വാടിവാസൽ’ ഡിസംബറിൽ തുടങ്ങും‌‌

സൂര്യയെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാടിവാസൽ’. പ്രഖ്യാപനം മുതൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. സി എസ് ചെല്ലപ്പയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

തന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജെല്ലിക്കെട്ടിൽ പിടിച്ചുകെട്ടാൻ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് വാടിവാസൽ എന്ന നോവൽ. സി എസ് ചെല്ലപ്പ പ്രസിദ്ധീകരിച്ചിരുന്ന ‘എഴുത്ത്’ സാഹിത്യ മാസികയിൽ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്ന നോവൽ പിന്നീട് പുസ്‍തകമാക്കുകയായിരുന്നു.

Also Read: ‘പെണ്ണുങ്ങളെ മനസ്സിലാക്കിയാൽ എല്ലാം സിംപിൾ ആണ്’: ജിയോ ബേബി പറയുന്നു

സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. സൂര്യയും ബാലയും ഒന്നിക്കുന്ന ‘വണങ്കാൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമായിരിക്കും ‘വാടിവാസൽ’ ആരംഭിക്കുക. സൂര്യയുടെ സിനിമ ജീവിതത്തിൽ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും ‘വാടിവാസൽ’ എന്നാണ് റിപ്പോർട്ടുകൾ. വി ക്രിയേഷൻസിൻറെ ബാനറിൽ കലൈപ്പുലി എസ് താണുവാണ് ചിത്രം നിർമ്മിക്കുന്നത്. ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button