CinemaGeneralIndian CinemaKollywoodLatest News

കോബ്രയുടെ ദൈര്‍ഘ്യം വെട്ടിക്കുറച്ചു: കാരണം ഇതാണ്

വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത കോബ്ര തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആഗസ്റ്റ് 31ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയില്‍ ഏഴ് വ്യത്യസ്ത ലുക്കില്‍ ആണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. വിക്രമിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

ഇപ്പോളിതാ, ചിത്രത്തിന്റെ ദൈര്‍ഘ്യം വെട്ടിക്കുറച്ചെന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രേക്ഷക അഭിപ്രായത്തെ തുടര്‍ന്നാണ് ദൈര്‍ഘ്യം വെട്ടിക്കുറച്ചത്. ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റും മൂന്ന് സെക്കന്റുമായിരുന്നു കോബ്രയുടെ ദൈര്‍ഘ്യം. ഇതില്‍ നിന്നും 20 മിനിറ്റാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

Also Read: ‘ സീതാരാമത്തിന്റെ ഹിന്ദി പതിപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു’: കങ്കണ

കെജിഎഫിലൂടെ ശ്രദ്ധേയായ നടി ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പത്താനും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button