CinemaGeneralIndian CinemaLatest NewsMollywood

’ഉണ്ടായ കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ’: ‘ഗോൾഡ്‌’ റിലീസ് നീട്ടിയെന്ന് അൽഫോൺസ് പുത്രൻ

സിനിമ പ്രേമികൾ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അൽഫോൺസ് പുത്രൻ ചിത്രമാണ് ‘ഗോൾഡ്‌’. പൃഥ്വിരാജും നയൻതാരയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. നിവിൻ പോളിയെ നായകനാക്കി 2015ൽ പുറത്തിറങ്ങിയ പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സിനിമ ഓണത്തിന് തിയേറ്ററിൽ എത്തുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം. എന്നാൽ, ചിത്രത്തിന്റെ റിലീസ് നീട്ടിയെന്ന വാർത്തയാണ് നിലവിൽ ആരാധകരെ നിരാശയിലാക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ കാലതാമസം ഉണ്ടായതിനാൽ ഓണത്തിന് ശേഷമായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്ന് അൽഫോൺസ് പുത്രൻ തന്നെയാണ് അറിയിച്ചത്.

’ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ ’ഗോൾഡ്’ ഓണത്തിന് ഒരാഴ്ച കഴിഞ്ഞ് റിലീസ് ചെയ്യും. ഉണ്ടായ കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. ’ഗോൾഡ്’ റിലീസ് ചെയ്യുമ്പോൾ ഞങ്ങളുടെ ജോലിയിലൂടെ ഈ കാലതാമസം നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’, അൽഫോൺസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button