CinemaGeneralIndian CinemaLatest NewsMollywood

‘അതുകൊണ്ടാണ് നമുക്ക് സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ അത് മമ്മൂക്ക ചെയ്‌തെങ്കിലെ ശരിയാവൂ എന്ന് തോന്നിപ്പോകുന്നത്’: ജിയോ ബേബി

ജിയോ ബേബി തിരക്കഥയും, സംവിധാനവും നിർവ്വഹിച്ച ശ്രീധന്യ കാറ്ററിങ് സർവീസ് എന്ന ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജിയോ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. തന്റെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം ആണെന്നാണ് ജിയോ പറയുന്നത്.

Also Read: ‘അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു, അത് പ്രാക്ടിക്കലാക്കുന്നത് എളുപ്പമല്ല’: റോഷൻ മാത്യു

ജിയോ ബേബിയുടെ വാക്കുകൾ‍:

മമ്മൂട്ടിയുമായാണ് എന്റെ അടുത്ത സിനിമ. എന്റെ കൂട്ടുകാർ രണ്ടുപേർ ചേർന്നാണ് സിനിമയുടെ കഥ എഴുതുന്നത്. മമ്മൂട്ടിയുമായി സിനിമ ചെയ്യുന്നതിന്റെ എക്സൈറ്റ്മെന്റും സന്തോഷവുമുണ്ട് പക്ഷെ ടെൻഷനില്ല. ഉത്തരവാദിത്തമാണ് ടെൻഷനേക്കാളുള്ളത്. മമ്മൂട്ടിയുടെ ഏത് സിനിമ എടുത്ത് നോക്കിയാലും ഒരുതരം മാജിക്കുണ്ട്, അതുകൊണ്ടാണ് നമുക്ക് സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ അത് മമ്മൂക്ക ചെയ്‌തെങ്കിലെ ശരിയാവൂ എന്ന് തോന്നിപ്പോകുന്നത്.

കൊവിഡ് സമയത്താണ് ഞാൻ എല്ലാ കെ ജി ജോർജ് സിനിമകളും കാണുന്നത്. അതിൽ ഏറ്റവും അവസാനം കണ്ടത് മേള എന്ന സിനിമയാണ്. മമ്മൂട്ടിയാണ് അതിലെ പ്രധാന കഥാപാത്രം. സർക്കസുകാരനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അതിൽ മമ്മൂക്കയുടെ ഒരു ഗ്രേസുണ്ട് ക്യാരക്ടറിന്. നമുക്ക് ചിലരെ മാത്രമേ അങ്ങനെ കാണാൻ പറ്റൂ. ഒരുപാട് പുതുമുഖങ്ങളുടെ കൂടെ ഞാൻ വർക് ചെയ്തിട്ടുണ്ടെങ്കിലും എന്നെ ഇപ്പോഴും എക്‌സൈറ്റ് ചെയ്യിക്കുന്ന ആകടിങ് ആണ് മമ്മൂക്കയുടേത്.

shortlink

Related Articles

Post Your Comments


Back to top button