CinemaGeneralIndian CinemaKollywoodLatest News

കാർത്തിക് സുബ്ബരാജിന്റെ ജിഗർതണ്ട: രണ്ടാം ഭാ​ഗം വരുന്നു

സിദ്ധാർഥ്, ബോബി സിംഹ, ലക്ഷ്മി മേനോൻ, ഗുരു സോമസുന്ദരം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർതണ്ടയ്ക്ക് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു. സംവിധായകൻ തന്നെയാണ് ഈ വാർത്ത സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ട്വിറ്ററിൽ ജിഗർതണ്ട 2ന്റെ സ്ക്രിപ്റ്റും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ‘വേറെ ചില ക്രൈമുകളും കലയും…’ എന്ന കുറിപ്പോടെയാണ് ട്വീറ്റ് പങ്കുവച്ചത്.

2014 ൽ പുറത്തിറങ്ങിയ ജിഗർതണ്ട എന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം റിലീസ് ചെയ്തതിന്റെ എട്ടാം വാർഷികമായ ആഗസ്റ്റ് 1ന് ഒരു വീഡിയോയിലൂടെ സിനിമയ്ക്ക് രണ്ടാം ഭാ​ഗം വരുന്നു എന്ന സൂചന കാർത്തിക് സുബ്ബരാജ് പങ്കുവെച്ചിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ കഥാപാത്രങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Also Read: ‘വോട്ടവകാശമുള്ള ആര്‍ക്കും അപേക്ഷിക്കാം’: ഇതാ ഒരു വ്യത്യസ്ത കാസ്റ്റിം​ഗ് കോൾ

ആക്ഷൻ കോമഡി വിഭാഗത്തിൽ പുറത്തിറങ്ങിയ ജിഗർതണ്ട വലിയ വിജയമായിരുന്നു. ഗവേമിക് യു ആരയ് ആയിരുന്നു സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചത്. വിവേക് ​​ഹർഷൻ ആയിരുന്നു എഡിറ്റിങ്ങ്. ബോബി സിംഹയ്ക്ക് മികച്ച സഹനടനും വിവേക് ​​ഹർഷന്റെ എഡിറ്റിംഗിനുമായി രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഈ ചിത്രം നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button