CinemaGeneralIndian CinemaLatest NewsMollywood

പിടിതരാതെ റോഷാക്ക്: നി​ഗൂഢത നിറച്ച് പുതിയ പോസ്റ്റർ എത്തി

ആരാധകർ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ നിർമ്മാണം മമ്മൂട്ടി കമ്പനിയാണ്. തിരക്കഥ ഒരുക്കുന്നത് ‘അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ ‘, ‘ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്.

കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും മേക്കിം​ഗ് വീഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോളിതാ, റോഷാക്കിന്റെ പുതിയൊരു പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. നി​ഗൂഢത ഉണർത്തുന്ന തരത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. റോഷാക്കിലെ മമ്മൂട്ടിയുടെ ലുക്കാണ് പുതിയ പോസ്റ്ററിലൂടെ പുറത്തുവന്നത്. നേരത്തെ റിലീസ് ചെയ്ത രണ്ട് പോസ്റ്ററിലും മമ്മൂട്ടിയുടെ മുഖം വ്യക്തമായിരുന്നില്ല.

Also Read: ഇർഷാദ് പരാരിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു: നായകൻ ഷൈൻ ടോം ചാക്കോ

ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button