CinemaGeneralIndian CinemaKollywoodLatest News

വ്യത്യസ്ത ലുക്കിൽ വിജയ് സേതുപതി: ‘വിടുതലൈ 1’ പൂർത്തിയായി

വിജയ് സേതുപതിയെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിടുതലൈ’. ക്രൈം ത്രില്ലർ വിഭാഗത്തിപ്പെടുന്ന ചിത്രമാണിത്. സൂരിയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇളയരാജയും വെട്രി മാരാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജയമോഹന്റെ തുണൈവൻ എന്ന ചെറു കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. വെട്രിമാരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

ഇപ്പോളിതാ, സിനിമ ഇറങ്ങുന്നത് രണ്ട് ഭാഗങ്ങളായിട്ടായിരിക്കും എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ആദ്യ ഭാഗമായ ‘വിടുതലൈ 1’ന്റെ ചിത്രീകരണം പൂർത്തിയായി എന്നും റിപ്പോർട്ട് ഉണ്ട്. വിജയ് സേതുപതിയുടെ വ്യത്യസ്തമായൊരു വേഷപ്പകർച്ചയായിരിക്കും ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

Also Read: ഇനി മാറ്റമില്ല: ‘ഒറ്റ്’ തിരുവോണത്തിന് എത്തും

വെൽരാജ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. എൽറെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആർ എസ് ഇൻഫോടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയൻറ് മൂവീസ് ആണ് ചിത്രം വിതരണം ചെയ്യുക. ഗൗതം വാസുദേവ് മേനോൻ, ഭവാനി ശ്രീ, പ്രകാശ് രാജ്, രാജീവ് മേനോൻ, ചേതൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button