CinemaGeneralIndian CinemaKollywoodLatest NewsMollywood

അജിത്തിനൊപ്പം ലഡാക്കിലേക്ക് ഒരു ബൈക്ക് യാത്ര: സന്തോഷം പങ്കുവച്ച് മഞ്ജു വാര്യർ

അജിത് നായകനാകുന്ന പുതിയ ചിത്രം ‘എകെ 61’ൽ മഞ്ജു വാര്യരാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വലിമൈയ്ക്ക് ശേഷം എച്ച് വിനോദുമായി അജിത് ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്.

ഇപ്പോളിതാ, സിനിമയുടെ ബ്രേക്കിൽ അജിത്തിനും സംഘത്തിനുമൊപ്പം ലഡാക്കിലേക്കുള്ള ബൈക്ക് ട്രിപ്പിൽ ജോയിൻ ചെയ്തിരിക്കുകയാണ് മഞ്ജു. താരം തന്നെയാണ് യാത്രയുടെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.

Also Read: നടി മഹാലക്ഷ്മി വിവാഹിതയായി: വരൻ രവീന്ദർ ചന്ദ്രശേഖരനെതിരെ അധിക്ഷേപവുമായി

‘ഞങ്ങളുടെ സൂപ്പർ സ്റ്റാർ റൈഡർ അജിത് കുമാർ സാറിന് വലിയ നന്ദി! ഒരു തീക്ഷ്ണ യാത്രികൻ ആയതിനാൽ, ഫോർ വീലറിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇരുചക്രവാഹനത്തിൽ ടൂർ നടത്തുന്നത്. ആവേശഭരിതരായ ബൈക്ക് യാത്രക്കാരുടെ ഈ അത്ഭുതകരമായ ഗ്രൂപ്പിൽ ചേരാൻ എന്നെ ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയ്ക്ക് വലിയ നന്ദി. ഒത്തിരി സ്നേഹം’, മഞ്ജു വാര്യർ ഇങ്ങനെയാണ് സമൂഹ മാധ്യമത്തിൽ കുറിച്ചത്.

കാശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, പഞ്ചാബ് തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇവർ സന്ദർശനം നടത്തി. പതിനാറ് പേർ അടങ്ങിയ സംഘമായിരുന്നു യാത്ര പുറപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button