‘അത്തരത്തിലുള്ള വേഷങ്ങളാണ് കൂടുതലും വരുന്നത്, എന്റെ ശരീര പ്രകൃതിയായിരിക്കും അതിന് കാരണം’: ബിജു മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബിജു മേനോൻ. ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരം മലയാളികൾക്ക് സമ്മാനിച്ചത്. ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന ചിത്രമാണ് ബിജു മോനോന്റേതായി റിലീസിന് ഒരുങ്ങുന്നു ചിത്രം. ജി ആർ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന ചെറുകഥയെ ആസ്പദമാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പത്മപ്രിയ നായികയാവുന്ന ചിത്രത്തിൽ യുവതാരങ്ങളായ റോഷൻ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇ ഫോർ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

Also Read: അത്ര സ്‌ട്രെയിറ്റ് ഫോര്‍വേഡ് ഒന്നുമല്ല, ഒരുപാട് കളികള്‍ കളിച്ചിട്ടുണ്ട്: ഡോ. റോബിനെക്കുറിച്ചു സന്തോഷ് വര്‍ക്കി

ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ ബിജു മേനോൻ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. തന്നെ തേടിവരുന്ന അടിപ്പടങ്ങളേക്കാൾ നാടൻ വേഷങ്ങളാണ് തനിക്ക് ഇഷ്ടമെന്നാണ് ബിജു മേനോൻ പറയുന്നത്.

ബിജു മേനോന്റെ വാക്കുകൾ:

‘അയ്യപ്പനും കോശിയിലും’ അടിയുണ്ടെങ്കിലും അതിന് പിന്നിലെ ജീവിതങ്ങളാണ് ജനം ഇന്നും ചർച്ച ചെയ്യുന്നത്. നാടൻ വേഷങ്ങൾ ചെയ്യാനാണ് എനിക്ക് ഇഷ്ടം. എന്റെ ശരീര പ്രകൃതിയായിരിക്കും അതിനു കാരണം. നാലും അഞ്ചും അടികളുള്ള കഥകളാണ് എന്നെ തേടിവരുന്നത്. എന്തോ എനിക്കതിലൊന്നും വലിയ താൽപര്യം തോന്നാറില്ല. സിനിമാ നടനായി എന്നതൊഴിച്ചാൽ ഞാൻ തീർത്തും സാധാരണക്കാരനാണ്.

Share
Leave a Comment