CinemaGeneralIndian CinemaLatest NewsMollywood

ആകെ മൊത്തം കളറാണ്, അടിച്ചുപൊളി, സൗഹൃദം, തമാശ: ‘സാറ്റർഡേ നൈറ്റ്‌’ ട്രെയിലർ എത്തി

നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്‌’. കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രമായാണ്‌ നിവിൻ പോളി എത്തുന്നത്‌. അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സൗഹൃദത്തിന്റെ കഥ പറയുന്ന ഒരു ‌ആഘോഷ ചിത്രമായിരിക്കും‌ ‘സാറ്റർഡേ നൈറ്റ്‌’ എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും ലഭിക്കുന്നത്. പൂജാ റിലീസായി സെപ്റ്റംബർ 30ന് ചിത്രം തീയേറ്ററുകളിൽ എത്തും.

Also Read: ‘വിവാദങ്ങളിൽ തലയിടാതെ ഇതുപോലെ നല്ല എന്റർടെയ്ൻമെന്റ് തരൂ’: ആരാധകന്റെ കമന്റിന് ഷമ്മി തിലകന്റെ കിടിലൻ മറുപടി

ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് സിനിമയുടെ നിർമ്മാണം. നവീൻ ഭാസ്കറാണ് ‘സാറ്റർഡേ നൈറ്റിന്റെ’ തിരക്കഥ ഒരുക്കുന്നത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button