CinemaGeneralIndian CinemaLatest NewsMollywood

‘വിവാദങ്ങളിൽ തലയിടാതെ ഇതുപോലെ നല്ല എന്റർടെയ്ൻമെന്റ് തരൂ’: ആരാധകന്റെ കമന്റിന് ഷമ്മി തിലകന്റെ കിടിലൻ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഷമ്മി തിലകൻ. മികച്ച നിരവധി കഥാപാത്രങ്ങളെയാണ് നടൻ മലയാളികൾക്ക് സമ്മാനിച്ചത്.  അഭിനയ മികവ് പോലെ തന്നെ തന്റെ നിലപാടുകളിലൂടെയും ശ്രദ്ധേയനാണ് ഷമ്മി തിലകൻ. ബേസിൽ ജോസഫിനെ നായകനാക്കി ന​വാ​ഗതനായ സം​ഗീത് പി രാജൻ സംവിധാനം ചെയ്ത പാൽതു ജാൻവർ ആണ് ഷമ്മി തിലകന്റേതായി റിലീസ് ചെയ്ത എറ്റവും പുതിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിനും ഷമ്മി തിലകന്റെ അഭിനയത്തിനും ലഭിക്കുന്നത്.

Also Read: വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’: ഓവര്‍സീസ് അവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‌ക്ക്

ഇപ്പോളിതാ, തന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ കമന്റിട്ട് ആരാധകന് ഷമ്മി തിലകൻ നൽകിയ മറുപടിയാണ് വൈറലാകുന്നത്. ‘അനാവാശ്യ വിവാദങ്ങളിൽ പോയി തല ഇടാതെ ഞങ്ങൾക്ക് ഇതുപോലെ നല്ല എന്റർടെയ്ൻമെന്റ് തരൂ… വിവാദങ്ങളും സംഘടനാ പ്രശ്നങ്ങളും ഉണ്ടാക്കാൻ ഒന്നിനും പറ്റാത്ത ടിനി ടോം, ഇടവേള ബാബു, പോലെയുള്ള ആളുകൾ ഉണ്ട്. ചേട്ടൻ നല്ല കഥാപാത്രങ്ങൾ കിട്ടാൻ അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാകണം’, എന്നാണ് ആരാധകന്റെ കമന്റ്.

‘വിവാദങ്ങളിൽ പോയി തലയിടാൻ അന്നും ഇന്നും താല്പര്യമില്ല ബ്രോ. അഡ്ജസ്റ്റ് ചെയ്തു തന്നെയാണ് ഇതുവരെ എത്തിയത്, എന്നാൽ… ഒന്ന് തലയിട്ടേച്ച് പോ തിലകൻ ചേട്ടന്റെ മോനെ എന്നും പറഞ്ഞ ഓരോരോ അവന്മാര് കച്ചകെട്ടി ഇറങ്ങിയാൽ എന്ത് ചെയ്യും. ദേ കഴിഞ്ഞ ദിവസവും വന്നിട്ടുണ്ട് പുതിയ ഇണ്ടാസ്.. ഞാൻ എന്ത് ചെയ്യണം.. നിങ്ങൾ പറ’, എന്നാണ് ഷമ്മി തിലകൻ നൽകിയ മറുപടി.

shortlink

Related Articles

Post Your Comments


Back to top button