CinemaGeneralIndian CinemaLatest NewsMollywood

മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം: ‘അറിയിപ്പ്’ ബുസാൻ ചലച്ചിത്രമേളയിലേക്ക്

കുഞ്ചാക്കോ ബോബൻ, ദിവ്യ പ്രഭ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്. ദക്ഷിണ കൊറിയയിലെ പ്രശസ്തമായ ചലച്ചിത്ര മേളയാണിത്. ഏഷ്യൻ പ്രീമിയർ വിഭാഗത്തിലേക്കാണ് സിനിമ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ബുസാൻ ചലച്ചിത്രമേളയിലെത്തുന്ന ആദ്യ മലയാള ചിത്രമാണിത്.

നേരത്തെ ലൊക്കാർണോ ഇൻ്റർനാഷണൽ ചലച്ചിത്രമേളയിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 17 വർഷങ്ങൾക്ക് ശേഷം മേളയിൽ മത്സര വിഭാഗത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരുന്നു ‘അറിയിപ്പ്’. മത്സര വിഭാഗത്തിൽ ഓപ്പണിങ് ചിത്രമായാണ് ‘അറിയിപ്പ്’ പ്രദർശിപ്പിച്ചത്.

Also Read : ‘തള്ളേ യെവൻ പുലിയാണ് കേട്ടാ!’: മമ്മൂട്ടിക്ക് മണിയാശാന്റെ പിറന്നാളാശംസ

നോയിഡയിൽ ജീവിക്കുന്ന മലയാളി ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. മഹേഷ് നാരായണൻ തന്നെയാണ് സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ലവ് ലിൻ മിശ്ര, ഡാനിഷ് ഹുസൈൻ, ഫൈസൽ മാലിക്, കണ്ണൻ അരുണാചലം തുടങ്ങിയവരും സിനിമയിൽ കഥാപാത്രങ്ങളാകുന്നുണ്ട്. ഉദയാ സ്റ്റുഡിയോ, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button