‘ അധികമാരും തെരഞ്ഞെടുക്കാത്ത വഴിയാണ് ഇത്, ദൈവം അനുഗ്രഹിച്ചു‘ : മന്യ

വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചത് എങ്കിലും മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനമുറപ്പിച്ച നടിയാണ് മന്യ. ജോക്കർ, കുഞ്ഞിക്കൂനൻ, വക്കാലത്ത് നാരായണൻകുട്ടി എന്നീ ചിത്രങ്ങളിലെ മന്യയുടെ അഭിനയമാണ് താരത്തെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയത്. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രം ചെയ്ത് മന്യ സിനിമാ ലോകത്തോട് വിട പറയുകയായിരുന്നു.

പിന്നീട് പ്രിയതാരം എവിടെയാണെന്ന് മലയാളികൾ അന്വേഷിച്ചുകൊണ്ടിരുന്നു. പ്രേക്ഷകരുടെ അന്വേഷണങ്ങൾ വിരാമമിട്ടുകൊണ്ട് നടി സമൂഹ മാധ്യമങ്ങളിൽ പിന്നീട് സജീവമാകാൻ തുടങ്ങി. ഇപ്പോളിതാ, തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് മന്യ. സിറ്റി എന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് സ്ഥാപനത്തിന്റെ വൈസ് പ്രസിഡണ്ട് ആയി സ്ഥാനക്കയറ്റം ലഭിച്ചു എന്ന് സന്തോഷ വാർത്തയാണ് മന്യ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

Also Read:  മലയാളത്തിന്റെ മമ്മുക്കയ്ക്ക് ഇന്ന് പിറന്നാൾ: ആശംസകൾ നേർന്ന് ആരാധകർ

‘ സിനിമയിൽ നിന്ന് സാമ്പത്തിക രംഗത്തേക്ക്… അധികമാരും തെരഞ്ഞെടുക്കാത്ത വഴിയാണ് ഇത്…പക്ഷേ ദൈവം അനുഗ്രഹിച്ചു. എന്റെ അമ്മയുടേയും, മകൾ ഓമിയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പിന്തുണയ്ക്ക് നന്ദി. എല്ലാ സ്ത്രീകൾക്കും സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമാണ്. എന്നാൽ മാത്രമേ സ്വന്തം കാര്യവും മാതാപിതാക്കളുടെ കാര്യവും നോക്കി നടത്താൻ സാധിക്കൂ’, മന്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

 

Share
Leave a Comment