CinemaGeneralIndian CinemaLatest NewsMollywood

വ്യത്യസ്തമായ ലുക്കിൽ സുരേഷ് ​ഗോപി: ‘മേ ഹൂം മൂസ’ ടീസർ എത്തി

സുരേഷ് ​ഗോപിയെ നായകനായി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിൽ മലപ്പുറത്തുകാരൻ മൂസ ആയിട്ടാണ് സുരേഷ് ​ഗോപി എത്തുന്നത്. കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ദില്ലി, ജയ്പ്പൂർ തുടങ്ങിയ പ്രദേശങ്ങളിലും പൊന്നാനി, മലപ്പുറം എന്നിവിടങ്ങളിലുമാണ് ചിത്രത്തിൻ്റെ ഷൂട്ടിം​ഗ് നടന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലായിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. സുരേഷ് ​ഗോപിയുടെ വ്യത്യസ്തമായ കഥാപാത്രമാകും ചിത്രത്തിലേതെന്ന് ടീസർ ഉറപ്പ് നൽകുന്നുണ്ട്. പുനം ബജ്‍വയാണ് നായിക. സൈജു കുറുപ്പ്, സലിംകുമാർ, സുധീർ കരമന, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, വീണ നായർ, അശ്വനി, സാവിത്രി, ജിജിന, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Also Read: മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനം: പിറന്നാൾ ദിനത്തിൽ ‘റോഷാക്ക്’ ട്രെയിലർ എത്തി

കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിശാലമായ ക്യാൻവാസിൽ വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയാണ്.

shortlink

Related Articles

Post Your Comments


Back to top button