CinemaGeneralIndian CinemaLatest NewsMollywood

‘ഓണപ്പൂക്കാലം’ മ്യൂസിക്ക് ആൽബം ശ്രദ്ധേയമാകുന്നു

ഉണ്ണി മേനോനും നിത്യ മാമ്മനും ചേർന്ന് പാടിയ ‘ഓണപ്പൂക്കാലം’ എന്ന മ്യൂസിക്ക് ആൽബത്തിലെ ‘അത്തം വന്നതറിഞ്ഞില്ലേ’ എന്ന് തുടങ്ങുന്ന ​ഗാനം ശ്രദ്ധേയമാകുന്നു. അനു ജോസഫും ജോൺ ജേക്കബുമാണ് ഈ മനോഹരമായ ഓണപ്പാട്ടിൽ അഭിനയിച്ചിരിക്കുന്നത്. ബിപിൻ മേനോനാണ് ​ഗാനത്തിന് വരികളെഴുതി സം​ഗീതം പകർന്നിരിക്കുന്നത്. ആമിറാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

Also Read: ‘ഒന്നും നെഗറ്റീവ് അല്ല, എല്ലാം പോസിറ്റീവ് ആണ്’: ബ്രഹ്മാസ്ത്രയ്‌ക്കെതിരായ ബഹിഷ്‌കരണ ആഹ്വാനത്തോട് പ്രതികരിച്ച് ആലിയ ഭട്ട്

ഒരു കായലിന്റെ പശ്ചാത്തലത്തിൽ വളരെ മനോ​ഹരമായാണ് ഈ ​ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഹൗസ് ബോട്ടിൽ വ്യത്യസ്തമായി ഓണം ആഘോഷിക്കുന്നത് ദ്യശ്യങ്ങളിൽ കാണാം. ഓണക്കളികളും പൂക്കളവും സദ്യയുമൊക്കെയായി മനോഹരമായ ദൃശ്യ വിരുന്നാണ് ​ഗാനം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെ റിലീസായ ​ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രാകേഷ് ആർ എസ് നായർ, ഡിഒപി, കട്ട്സ് – ആമിർ, മേക്കപ്പ് – അമൽ ദേവ്, ക്രൊറിയോ​ഗ്രഫി – പ്രിയ മേനോൻ, ദിവ്യ നായർ, അസോസിയേറ്റ് ക്യാമറമാൻ – മാർക്കോ, കളറിസ്റ്റ് – അൽവിൻ ടോണി, ഓർകസ്ട്രേഷൻ – ബെന്നി പള്ളുരുത്തി.

shortlink

Related Articles

Post Your Comments


Back to top button