CinemaGeneralLatest NewsNEWS

ഭയങ്കര ഫൂഡിയായിട്ടുള്ള ആളാണ് വിനീതേട്ടൻ, തൻ്റെ ഭക്ഷണം ആർക്കും പുള്ളി കൊടുക്കില്ല: ബേസിൽ ജോസഫ്

മലയാളികളുടെ പ്രിയ നടന്മാരായ ടൊവിനോ തോമസും വീനിത് ശ്രീനിവാസനുമായുള്ള രസകരമായ സംഭവങ്ങൾ പങ്കുവെച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. തന്റെ ഏറ്റവും പ്രിയ സുഹൃത്തുക്കളാണ് ഇരുവരുമെന്നും വിനീതേട്ടൻ ഓർഡർ ചെയ്ത സാധനത്തിൽ നമ്മുടെ കൈ പോയാൽ കഴിച്ചോണ്ടിരിക്കുമ്പോൾ തന്നെ അദ്ദേഹം അത് ശ്രദ്ധിക്കുമെന്നും ബേസിൽ പറയുന്നു.

‘എന്റെ ഏറ്റവും പ്രിയ സുഹൃത്തുക്കളാണ് വിനീത് ശ്രീനിവാസനും ടൊവിനോയും. വിനീതേട്ടനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ എനിക്ക് പെട്ടെന്ന് മനസിൽ വരുന്നത് ഭക്ഷണമാണ്. ഭയങ്കര ഫൂഡിയായിട്ടുള്ള ആളാണ് വിനീതേട്ടൻ. നമ്മൾ ഒരു സാധനം ഓർഡർ ചെയ്തു. വിനീതേട്ടൻ ഓർഡർ ചെയ്ത സാധനത്തിൽ നമ്മുടെ കൈ പോയാൽ കഴിച്ചോണ്ടിരിക്കുമ്പോൾ തന്നെ അദ്ദേഹം അത് ശ്രദ്ധിക്കും. തരില്ല നമ്മുക്ക് അത്’.

‘രണ്ട് പീസ് ചിക്കനുണ്ടേൽ രണ്ടും വിനീതേട്ടൻ കഴിക്കും. വേണേൽ നീ വേറെ ഓർഡർ ചെയ്‌തോ, എന്റെ കൈയിൽ നിന്ന് തരൂലെന്ന് പറയും. എവിടെ പോയാലും ഫുഡിനെക്കുറിച്ചാണ് അദ്ദേഹം പറയുക. അതുപോലെ അദ്ദേഹം നന്നായി കുക്ക് ചെയ്യും. ടൊവിനോയ്ക്ക് വീഡിയോ എടുക്കലും മറ്റുമായി എന്തെങ്കിലും പരിപാടി എപ്പോഴും ഉണ്ടാകും’.

Read Also:- മമ്മൂട്ടിക്ക് കൈ കൊടുക്കണമെന്നും ഒരു സെൽഫി എടുക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു, എന്നാൽ സാധിച്ചില്ല: റാഫി

‘ഒട്ടിക്കുന്ന ടൈപ്പ് ബട്ടണുള്ള ഷർട്ടിട്ട് ടൊവിനോയുടെ മുൻപിൽ പോയി നിൽക്കാൻ പറ്റില്ല. നമ്മളറിയാതെ അവൻ ആരെയെങ്കിലും വീഡിയോ എടുക്കാൻ സെറ്റ് ചെയ്ത് വച്ചിട്ടുണ്ടാകും. എന്നിട്ട് നമ്മുടെ അടുത്ത് വന്നിട്ട് ഒറ്റവലിയാണ് ഷർട്ട്. ഇങ്ങനെ പലരെയും ഇവൻ ചെയ്തിട്ടുണ്ട്. ഇങ്ങനത്തെ കുഞ്ഞു കുഞ്ഞു കുസൃതികളൊക്കെയാണ് അവന്റെയടുത്ത് ഉള്ളത്’ ബേസിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button